നെയ്യാറ്റിൻകര: ബസ് യാത്രയ്ക്കിടെ മാലയിലെ സ്വർണ ലോക്കറ്റ് നഷ്ടപ്പെട്ട പഴയകട കുളത്തൂർ സ്വദേശിനി ആർ.എൽ. ആതിരയുടെ ലോക്കറ്റ് കണ്ടെത്തിയത് വനിതാ കണ്ടക്ടർ ബി.എസ്. സുമയാണ്. ടിക്കറ്റ് നൽകിയശേഷം സീറ്റിനടിയിൽ നിന്നാണ് ലോക്കറ്റ് കണ്ടെത്തിയത്. തുടർന്ന് ബസിലുള്ളവരെ അന്വേഷിച്ചെങ്കിലും ലോക്കറ്റ് നഷ്ടപ്പെട്ടത് ആരാണെന്ന് അറിയാൻ കഴിഞ്ഞില്ല.

ലോക്കറ്റ് നഷ്ടപ്പെട്ട ആതിരയും ഭർത്താവും ഡിപ്പോയിൽ എത്തിയപ്പോൾ, ലോക്കറ്റ് ആതിരയുടെ വിവാഹമാലയിലെ അരപ്പവന്റേതാണെന്ന് ഉറപ്പുവരുത്തി. എ.ടി.ഒ.യുടെ നിർദേശപ്രകാരം ലോക്കറ്റ് ഉടമയ്ക്ക് കൈമാറി. കണ്ടക്ടർ സുമയുടെയും ഡ്രൈവർ പ്രദീപ്കുമാറിന്റെയും മാതൃകാപ്രവർത്തനത്തിന് കെ.എസ്.ആർ.ടി.സി. ആദരവ് നൽകി. നെയ്യാറ്റിൻകര സ്റ്റേഷൻ മാസ്റ്റർ ബൈജുവും മറ്റുള്ളവരും സംയുക്തമായാണ് ലോക്കറ്റ് കൈമാറിയത്.

Photo and News Source: Mathrubhumi