ഇന്ന് പശ്ചിമബംഗാളിന്റെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നു. 7 ജില്ലകളിലായി 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 3.21 കോടി വോട്ടർമാർക്ക് അവസരം. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് ശ്രദ്ധേയമായ മണ്ഡലം.
ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി, അമ്മ മേരിക്കുട്ടിയേയും സഹോദരൻ റെജിയേയും അതിക്രൂരമായി കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. ഏപ്രിൽ 4-ന് രാത്രിയിലായിരുന്നു കൊലപാതകം. രണ്ടു ദിവസം ഗ്രീൻ നെറ്റിൽ പൊതിഞ്ഞ് വിറകുപുരയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചു. മൂന്നാം ദിവസം രാത്രിയിലാണ് മൃതദേഹങ്ങൾ പറമ്പില് കുഴിച്ചിട്ടത്.
കേരളത്തിൽ ഇന്ന് വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്കുശേഷം ശക്തമായ ഇടിമിന്നലോടെ മഴ ലഭിക്കുമെന്ന പ്രവചനമുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വേനല്‍മഴ കൊടും ചൂടിന് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് പാൽവില ലിറ്ററിന് 4 രൂപ വർധിക്കുമെന്ന് മിൽമ ഫെഡറേഷൻ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വില പ്രഖ്യാപിക്കും.
Photo and News Source: Samakalika Malayalam








