ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി സജി പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഏലത്തോട്ടത്തില്‍ ഒളിച്ചിരുന്നു. മരംകയറ്റ വിദഗ്ധനായ സജി പൊലീസിന്റെ നീക്കങ്ങള്‍ മരത്തിന്റെ മുകളിലിരുന്ന് നിരീക്ഷിച്ചു. അതിക്രൂരമായ കൊലപാതകമായിരുന്നു. ഭക്ഷണത്തിനിടെ സഹോദരൻ റെജിയുടെ തലയ്ക്കടിച്ചു. തുടർന്ന് തുണികൊണ്ട് കഴുത്തുമുറുക്കി. മാതാവ് മേരിക്കുട്ടി കൈ ഒടിച്ച ശേഷം മൂക്കിനടിച്ചു കൊലപ്പെടുത്തി. ഏപ്രിൽ 4-നായിരുന്നു സംഭവം. രണ്ട് ദിവസം മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു. മൂന്നാം ദിവസം പറമ്പില്‍ കുഴിച്ചുമൂടി. പൊലീസിനെ കണ്ടപ്പോൾ ബാഗുമായി ഓടിപ്പോയി.

സഹോദരി സിനി ഞായറാഴ്ച പരാതി നൽകി. തിങ്കളാഴ്ച പറമ്പില്‍ കാല്‍ഭാഗം കാണുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. രണ്ട് മൃതദേഹങ്ങളും കണ്ടെത്തി.

Photo and News Source: Kerala Online News