വാഷിങ്ടണിൽ നിന്നുള്ള റിപ്പോർട്ടിൽ, വാട്സ്ആപ്പ് 2026 സെപ്റ്റംബർ 8 മുതൽ പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ആൻഡ്രോയ്ഡ് 6.0 താഴെയുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിലാണ് ഈ നിയന്ത്രണം ബാധിക്കുന്നത്. ഇതുമൂലം ആൻഡ്രോയ്ഡ് 5.0, 5.1 എന്നിവയില് പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാനാവില്ല.
ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മാറ്റം, 2014 ന് മുമ്പ് പുറത്തിറങ്ങിയ പഴയ മോഡലുകളിലെയും ബ്രാൻഡുകളിലെയും ഫോണുകളെ ബാധിക്കും. സാംസങ്, സോണി, എച്ച്ടിസി, എൽജി, ഹുവാവേ തുടങ്ങിയ ബ്രാൻഡുകളിലെ പഴയ ഉപകരണങ്ങളും ഇതിലുൾപ്പെടാം.
ഉപയോക്താക്കൾ തങ്ങളുടെ ഡിവൈസിന്റെ ആൻഡ്രോയ്ഡ് പതിപ്പ് പരിശോധിച്ച്, സാധ്യമെങ്കിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിരദ്ദേശം. അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് പുതിയ സ്മാർട്ട് ഫോണിലേക്ക് മാറേണ്ടതാണ്. സോണി Xperia Z4, സാംസങ് Galaxy S6, ഹോണർ 4, 6, 7, വൺപ്ലസ് One, OnePlus 2, അസൂസ് Zenfone 2, ലെനോവ K3 Note തുടങ്ങിയ മോഡലുകളുടെ ഉടമകൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ ഫോൺ മോഡലുകളുടെ പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും വാട്സ്ആപ്പ് ഹെൽപ്പ് സെന്ററിൽ നിന്നും വ്യക്തമാക്കിയിരിക്കുന്നു.
Photo and News Source: Samakalika Malayalam










