കണ്ണൂരിൽ നടന്ന പ്രതിഷേധ സമരത്തിനിടെ നാഷണൽ ജനതാദളിന്റെ സംസ്ഥാന സെക്രട്ടറി നൗഫിയ നസീർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് ഓടിച്ചെന്നു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിധിന് രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. തുടർന്ന് പൊലീസ് കടുത്ത ബലപ്രയോഗത്തിലൂടെ യുവതിയെ കസ്റ്റഡിയിലെടുത്തു.

നാഷണൽ ജനതാദളിന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഈ സമരം. സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സി.കെ. സഹജൻ അധ്യക്ഷനായി. എ. കൃഷ്ണൻ, ചേലക്കര മുഹമ്മദ്, അഡ്വ. രാമദാസ്, യൂസഫലി, എൻ. ബാലകൃഷ്ണൻ, സി.വി. പ്രജിത് കുമാർ എന്നിവർ നേതൃത്വം നൽകി.

Photo and News Source: Samakalika Malayalam