കടലിന്റെ നടുക്ക് ഒരു റസ്റ്റോറന്റ്! അത്ഭുതകരമായ ഈ സ്ഥലം ടാൻസാനിയയിലെ സാൻസിബാറിലാണ്. പിങ്‌വേ ബീച്ചിൽ നിന്ന് ദൃശ്യമാകുന്ന ഈ റസ്റ്റോറന്റിന്റെ പേര് ദി റോക്ക്. കടലിന്റെ നടുവിലുള്ള പാറയിൽ നിർമിച്ചിരിക്കുന്ന ഈ സ്ഥലം സഞ്ചാരികളെ ആകർഷിക്കുന്നു.
വേലിയേറ്റ സമയത്ത് ബോട്ടിലൂടെ മാത്രമേ ഇവിടെ എത്താൻ കഴിയൂ. വേലിയിറക്ക സമയത്ത് നടക്കാനും സാധിക്കും. പ്രാദേശിക വാസ്തുവിദ്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. മകുട്ടി പാം ട്രീ മേൽക്കൂരയും നടുമുറ്റവും ഇവിടുത്തെ പ്രത്യേകതയാണ്.
മൂന്ന് വശങ്ങളിൽ ടർകോയിസ് നിറഞ്ഞ കടലും കോക്ടെയ്ൽ അനുഭവവും ലഭിക്കും. ബീച്ചിലെ സുവനീറ് ഷോപ്പുകളിൽ സാൻസിബാറിന്റെ തനത് കരകൗശല വസ്തുക്കൾ ലഭിക്കും. ശംഖുകളും മുത്തുകളും ചിപ്പികളും ഇവിടെ വിൽക്കുന്നു.
ദൂരെ നിന്ന് ഒരു ചെറിയ കുടിലായി തോന്നുമെങ്കിലും ഒരേസമയം നിരവധി പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാനും സമയം ചെലവഴിക്കാനുമുള്ള സൗകര്യമുണ്ട്. പകൽ സമയത്തെക്കാൾ സന്ധ്യയാണ് ഇവിടേക്കുള്ള യാത്രകൾ മനോഹരമാകുന്നത്. ചുവപ്പുവിരിച്ച ആകാശത്തിനു താഴെ രുചികരമായ ഭക്ഷണം കഴിക്കാം. 2010-ൽ ആണ് റസ്റ്റോറന്റ് സ്ഥാപിതമായത്.
Photo and News Source: Kerala Online News










