മലപ്പുറത്ത് നടന്ന സുന്നി മഹല്ല് ഫെഡറേഷന്റെ (എസ്എംഎഫ്) ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിൽ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണെന്ന് നിർദ്ദേശിച്ചു.
എസ്എംഎഫ് സംസ്ഥാന ഭാരവാഹി അസ്ലം മഷ്ഹൂര്‍ തങ്ങളാണ് ഈ പരാമർശം നടത്തിയത്. മെയ് 4-ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവുമെന്നാണ് വാദം.
മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽ സന്നിഹിതരായിരുന്നു. പരാമർശത്തെ ആരും തിരുത്തിയില്ല. വേദിയിലെ പികെ കുഞ്ഞാലിക്കുട്ടിയടക്കം നേതാക്കൾ പുഞ്ചിരിയോടെ പ്രതികരിച്ചു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിക്കുമെന്ന വാർത്ത പ്രചരിക്കുന്നു. ഈ നിർദ്ദേശം സുന്നി മഹല്ല് ഫെഡറേഷനിൽ നിന്നുമാണ് ഉയർന്നത്.
Photo and News Source: Janam TV









