തിരുവനന്തപുരത്ത് ഇടതു സൈദ്ധാന്തികനും സാഹിത്യ അക്കാഡമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്റെ ലേഖന സമാഹാരമായ 'ഇന്ത്യയെ വിവര്‍ത്തനം ചെയ്യുമ്പോള്‍' എന്ന പുസ്തകം പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്നു.

ഏപ്രില്‍ 29ന് വൈകിട്ട് 4.30ന് അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന പ്രകാശന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് എസ്.കെ. വസന്തൻ പുസ്തകം അനാവരണം ചെയ്യും.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാൻ അഡ്വ. പഴകുളം മധു അധ്യക്ഷനായുള്ള ചടങ്ങിൽ മുന്‍ എം.പി. ടി.എൻ. പ്രതാപൻ, പി.വി. കൃഷ്ണൻ നായർ, എം.പി. സുരേന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജ്, വാർത്താ വായനക്കാരൻ കെ.എം. അജീര്‍കുട്ടി, പബ്ലിക്കേഷന്‍സ് സെക്രട്ടറി ബിന്നി സാഹിതി, ബുക്ക് ക്ലബ് കോർഡിനേറ്റർ ചന്ദ്രാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.

സച്ചിദാനന്ദൻ തന്റെ ലേഖന സമാഹാരത്തിൽ ഇന്ത്യൻ സാഹിത്യത്തിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള പോസ്റ്റ്-ഡോക്ടറൽ പ്രബന്ധവും ഉൾപ്പെടുത്തിയിട്ടുണ്ട്. സിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ നാഷണൽ ഫെലോ ആയിരിക്കെ അദ്ദേഹം രചിച്ച ലേഖനങ്ങളാണിവ. പ്രകാശന ചടങ്ങിൽ യമേയർ ഡോ. നിജി ജസ്റ്റിൻ സച്ചിദാനന്ദനെ ആദരിക്കും.

Photo and News Source: Sathyam Online