ലോക വിസ്‌കി വിപണിയിൽ നേരിയ ഇടിവ് ഉണ്ടായിട്ടും, ഉയർന്ന നിലവാരമുള്ള അപൂർവ വിസ്‌കി ശേഖരങ്ങൾക്കുള്ള ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നു. പ്രമുഖ മദ്യനിർമ്മാണ സ്ഥാപനമായ ഡിയാജിയോയുടെ ‘ദ ട്വൽവ്’ എന്ന പദ്ധതി മൂന്നാം പതിപ്പ് സിംഗപ്പൂരിലെ റാഫിൾസ് സെന്റോസിൽ നടന്ന ചടങ്ങിലാണ് അവതരിപ്പിച്ചത്. 2026-ലെ ഈ ശേഖരത്തിൽ 1984-ൽ നിർമ്മിച്ച മോർട്ട്ലാക്ക് വിസ്‌കി ഉൾപ്പെടെ 12 എണ്ണം മാത്രമാണ് തിരഞ്ഞെടുത്തത്.
ഡിയാജിയോയുടെ വിദഗ്ദ്ധ സംഘം 4,200 മണിക്കൂറിലധികം ചെലവഴിച്ച് ഒരു കോടിയിലധികം വിസ്‌കി വീപ്പകളിൽ നിന്ന് ഏറ്റവും മികച്ചവയെ തിരഞ്ഞെടുത്തു. ഗുണമേന്മ, അപൂർവത, രുചിയുടെ ആഴം എന്നിവയായിരുന്നു തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. വിപണിയിൽ ബ്രാൻഡ് പേരുകളെക്കാൾ അപൂർവതയ്ക്കും വ്യക്തിഗത അനുഭവത്തിനും ഉപഭോക്താക്കൾ ഇപ്പോൾ പ്രാധാന്യം നൽകുന്നു. സമ്പന്നരായ ശേഖരകരുടെ പുതിയ ലക്ഷ്യമായി മാറിയിരിക്കുന്ന ഈ പദ്ധതി, വീപ്പകൾ സ്വന്തമാക്കുന്നവർക്ക് അവ അഞ്ച് വർഷത്തോളം ഡിയാജിയോ കേന്ദ്രങ്ങളിൽ സൂക്ഷിക്കാനുള്ള സൗകര്യവും നൽകുന്നു.
Photo and News Source: Media Mangalam










