കോഴിക്കോട് ജില്ലയിലെ താമരശേരി ചുരത്തിൽ നാളെ വാഹന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഭാരവാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും പൂർണ്ണ നിയന്ത്രണത്തിലും മറ്റുള്ളവർക്ക് ഭാഗിക നിയന്ത്രണവും ഉണ്ടാകും. ആറാം വളവിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹിറ്റാച്ചി ഉയർത്താനുള്ള പ്രവർത്തനവും നടക്കും. കൂടാതെ ചുരം വ്യൂ പോയിന്റിലെ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് പണിയുന്നതും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തി പ്രവർത്തികളും നാളെ പൂർത്തിയാകും.
രണ്ടാം വളവിനടുത്തുള്ള കള്വർട്ടിന്റെ പ്രവർത്തിയും ആരംഭിക്കും. പകൽ സമയത്ത് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വയനാടൻ തണുപ്പിനായി യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടിയാണിത്.
Photo and News Source: Asianet News









