കാസർകോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026-ലെ വോട്ടെണ്ണൽ പ്രവർത്തനങ്ങൾക്കായി കാസർകോട് ജില്ലയിൽ 540 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജില്ലാ കളക്ടർ അർജുന് പാണ്ഡ്യന്റെ നേതൃത്വത്തിൽ നടന്ന ഒന്നാം ഘട്ട റാൻഡമൈസേഷനിലൂടെ ഓരോ ഉദ്യോഗസ്ഥരുടെയും ചുമതല നിർണ്ണയിച്ചു. ഓരോ നിയോജകമണ്ഡലത്തിലും 20 വീതം കൗണ്ടിംഗ് സൂപ്പർവൈസർമാരും, അസിസ്റ്റന്റുമാരും, മൈക്രോ ഒബ്സർവർമാരും ഉൾപ്പെടെ 20 ഇ. വി. എം ടേബിളുകൾക്ക് ചുമതല നൽകി.

പോസ്റ്റൽ ബാലറ്റ് ടേബിളുകൾ ഉൾപ്പെടുത്തിയാൽ മൊത്തം 540 ഉദ്യോഗസ്ഥർ വോട്ടെണ്ണൽ ചുമതലയിലാണ്. കൗണ്ടിംഗ് സൂപ്പർവൈസർമാരും പോസ്റ്റൽ ബാലറ്റ് അസിസ്റ്റന്റുമാരും ഗസറ്റഡ് റാങ്കിലുള്ളവരാണ്. 40 ശതമാനം റിസർവേഷനോടെയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. മെയ് 2-ന് രണ്ടാം ഘട്ട റാൻഡമൈസേഷനും, മെയ് 4-ന് വോട്ടെണ്ണൽ ദിവസം മൂന്നാം ഘട്ട റാൻഡമൈസേഷനും നടക്കും.

Photo and News Source: Kerala Online News