കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ്. രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് എറണാകുളം സെൻട്രൽ എസിപി ഉത്തരവിട്ടു. ബാറുകൾ 12 മണിക്ക് അടയ്ക്കണമെന്നും നിർദ്ദേശം. നിലവിലെ നിയമപ്രകാരം രാത്രി 11 മണിക്ക് മുന്‍പ് ഡിജെ പാർട്ടികൾ അവസാനിപ്പിക്കണമെന്നാണ്. പലപ്പോഴും പുലർച്ചെ വരെ നീളുന്ന ഈ ആഘോഷങ്ങളിൽ ലഹരി മരുന്നുകളുടെ ഉപയോഗവും വ്യാപകമാണ്. ഇത്തരം പരിപാടികളോടനുബന്ധിച്ച് പൊലീസിനെ ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
പുതിയ നിയന്ത്രണം നടപ്പിലാക്കുന്നതോടെ സംഘടിതമായ ഡിജെ പരിപാടികളും നിയന്ത്രണത്തിലാകും.
Photo and News Source: Sathyam Online









