അബുദാബി: ഒപെക്, ഒപെക് പ്ലസ് സംഘടനകളിൽ നിന്ന് യുഎഇ പിന്മാറുമെന്ന് പ്രഖ്യാപിച്ചു. മെയ് ഒന്നുമുതൽ ഈ സംഘടനകളുടെ ഭാഗമല്ലാതാകുമെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയ താൽപ്പര്യത്തെ മുൻനിർത്തിയാണ് ഈ തീരുമാനമെടുത്തതെന്ന് യുഎഇ ഊർജ്ജമന്ത്രി സുഹൈൽ അൽ മസ്റൂയി വ്യക്തമാക്കി. 'സഹകരിച്ച ഒപെക്കിനും അംഗരാജ്യങ്ങൾക്കും നന്ദി' എന്നും അദ്ദേഹം പറഞ്ഞു. ആഗോള വിപണിയിൽ എണ്ണവില കുറയാനുള്ള സാധ്യതയുണ്ട്.

ഹോർമുസ് കടലിടുക്കിലെ എണ്ണക്കടത്തിന് ഇറാൻ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, യുഎഇയുടെ സംരക്ഷണത്തിനെ കുറിച്ച് വാഷിംഗ്ടൺ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന വിമർശനവും ഉണ്ടായിരുന്നു. യുഎഇയുടെ പിന്മാറ്റം ഗൾഫ് രാജ്യങ്ങളുടെ രാഷ്ട്രീയ, സൈനിക ഐക്യത്തെ ദുർബലമാക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Photo and News Source: Samakalika Malayalam