കേരളത്തിൽ ലോഡ് ഷെഡ്ഡിങ് നടക്കുന്നില്ല, വൈദ്യുതി നിയന്ത്രണമാണ് നടക്കുന്നത് എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഉപഭോഗം കൂടുന്ന മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഡ്രിപ്പ് എന്നറിയപ്പെടുന്ന പത്തു മിനിറ്റ് നേരത്തേക്ക് വൈദ്യുതി വിതരണം നിർത്തും. സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയന്ത്രണം ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ഇന്നത്തെ മഴയെ തുടർന്ന് ഇളവ് ഉണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു. ഗൾഫ് മേഖലയിലെ പ്രശ്നങ്ങളെ തുടർന്ന് ഗ്യാസ് ലഭ്യത കുറഞ്ഞതിനാൽ ജനങ്ങൾ ഇൻഡക്ഷൻ കുക്കറിലേക്ക് മാറിയതും വൈദ്യുതി ഉപയോഗം വർദ്ധിപ്പിച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വൈദ്യുതി വിതരണം സുഗമമാക്കാൻ ഉപഭോക്താക്കളോട് സഹകരണം അഭ്യർത്ഥിച്ചു.

വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ ഒഴിവാക്കി, പകൽ സമയത്തേക്ക് മാറ്റണമെന്ന് മന്ത്രി നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ എസി ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാൽ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ കഴിയുമെന്നും, ഇത് ശരീരാരോഗ്യത്തിനും വൈദ്യുതി ലാഭത്തിനും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Photo and News Source: Kairali News