എറണാകുളം കൂത്താട്ടുകുളത്ത് പ്ലസ് ടു വിദ്യാർഥിനി ശ്രീനന്ദനയുടെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പെത്തിയെ. കട്ടിലിലേറി രക്ഷപ്പെട്ട അവർക്ക് കടി ഒഴിവായി. അതേസമയം ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു. 14 കാരൻ അജയ്, പോൾസൺ എന്നിവർക്ക് വെള്ളിക്കെട്ടൻ പാമ്പ് കടിച്ചു. അടിമാലി ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. കോട്ടയം പാലായിൽ വീട്ടമ്മ അനിത ബാബുവിനെയും പാമ്പു കടിച്ചു. രാമപുരം സ്വദേശിയായ അവരെ ചേർപ്പുങ്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കാരശ്ശേരിയിൽ കിണറ്റിൽ വെള്ളം കോരുന്നതിനിടെ പാമ്പിനെ കണ്ട വീട്ടമ്മ രക്ഷപ്പെട്ടു. കണ്ണൂരിൽ വിറകുപുരയിൽ എത്തിയ മൂർഖനെ പിടികൂടി. നഗരത്തിലെ അഹമ്മദിയ പളളിയിൽ പാമ്പെത്തിയെന്ന വാർത്തയും ഉണ്ട്.
Photo and News Source: Newsthen










