ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജസ്ഥാനിൽ പവർ കട്ടായത് ആറ് മണിക്കൂർ വരെ നീണ്ടു. ജയ്പൂരിൽ കറന്റ് മുടങ്ങിയത് മണിക്കൂറുകളോളം. പഞ്ചാബിൽ 8-10 മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ടുകൾ. അറ്റകുറ്റപ്പണികളാണ് കാരണമെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി. എന്നാൽ, വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഉയർന്നതാണ് യഥാർത്ഥ പ്രശ്നം.
ഉത്തർപ്രദേശിലാണ് കൂടുതൽ പവർകട്ട് രേഖപ്പെടുത്തിയത്. കേന്ദ്ര ഊർജ്ജ മന്ത്രാലയം ഇത് സ്ഥിരീകരിച്ചു. ഹരിയാനയിൽ അഞ്ച് മണിക്കൂർ വരെ ലോഡ് ഷെഡിങ് ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ നിലവിൽ പ്രഖ്യാപിത പവർ കട്ട് ഇല്ലെങ്കിലും, 7000 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയിട്ടുണ്ട്.
വൈദ്യുതി ബോർഡിന്റെ ഓഫീസുകളിൽ പ്രതിഷേധം ശക്തമാണ്. സോഷ്യൽ മീഡിയയിൽ കറന്റില്ലാത്തതിനെ തുടർന്നുണ്ടായ സംഭവങ്ങൾ വൈറലായി. ജനങ്ങൾ വൈദ്യുതി പ്രതിസന്ധിയോട് ആകുലരാണ്.
Photo and News Source: Kairali News









