പ്രദീപ് രംഗനാഥൻ നായകനായ 'ലവ് ഇൻഷ്വറൻസ് കമ്പനി' എന്ന ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയും 9.93 കോടി രൂപയാണ് ആദ്യദിവസത്തെ കളക്ഷൻ. നിലവിൽ ആഗോള ബോക്സ് ഓഫീസിൽ 70 കോടി രൂപയിലധികം നേടിയ ചിത്രം ഒടിടി റിലീസിനായും ശ്രദ്ധേയമാണ്.
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് നേരത്തെ എത്തുക. മെയ് മാസത്തിൽത്തന്നെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ എത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രം, പ്രദീപ് രംഗനാഥന്റെ തുടർച്ചയായ മൂന്നാമത്തെ 100 കോടി ക്ലബ് വിജയമാണ്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകർഷിക്കുന്ന പ്രദീപ്, പുതിയ കാലഘട്ടത്തിലെ മാസ് നായകനായി മാറിയിരിക്കുന്നു. പ്രദീപ് രംഗനാഥൻ
Photo and News Source: Asianet News










