സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നതിന്റെ പേരിൽ ക്ഷേത്ര പരിപാടികളിൽ നിന്ന് വിലക്കേറ്റതായി വെളിപ്പെടുത്തി. ഈ മാസം നടക്കേണ്ടിയിരുന്ന അഞ്ച് ക്ഷേത്ര ചടങ്ങുകളിൽ നിന്ന് ഒഴിവാക്കിയതായി ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പറഞ്ഞു. താൻ മതം മാറിയിട്ടില്ലെന്നും ലീഗിൽ ചേരുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി.

വിശ്വമാനവികതയുടെ പേരിൽ ലീഗിൽ ചേരുകയായിരുന്നെന്നും അദ്ദേഹം മുൻപ് പ്രസ്താവിച്ചിരുന്നു. ക്ഷേത്ര സംഗീതത്തെ ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഹരിഗോവിന്ദൻ. ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിൽ, ലീഗിൽ ചേർന്നതിനെ തുടർന്ന് പരിപാടികളിൽ നിന്ന് വിലക്കേൽക്കുന്നതിൽ പരാതിയില്ലെന്നും സമൂഹത്തിന്റെ ഭാവി ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് മണ്ണാർക്കാട് തച്ചനാട്ടുകര പഴഞ്ചേരി ശിവക്ഷേത്രത്തിൽ അവതരിപ്പിച്ച പരിപാടിയെ തുടർന്ന് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കി.

Photo and News Source: Samakalika Malayalam