നാഗ്പൂരിൽ വച്ച് സംഘടിപ്പിച്ച ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത ഡോ. മോഹൻ ഭാഗവത്, ഭാരതത്തിന്റെ വളർച്ചയെക്കുറിച്ച് പ്രതിപാദിച്ചു. ഭാരതീയരുടെ ഉത്തരവാദിത്തമാണു് ഭാരതത്തെ ഉയർത്തുക. നമ്മുടെ സങ്കല്പങ്ങളെ മനോഹരവും ഭവ്യവുമാക്കി മാറ്റുന്നതിലൂടെ ലോകത്ത് ധർമ്മം സ്ഥാപിക്കപ്പെടും എന്നദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ നിർമ്മാണം ഈ വിശ്വാസത്തിന്റെ ഉദാഹരണമാണു്. ക്ഷേത്രം ഉയരുന്നതുപോലെ, ഭാരതവും വളരുകയും ലോകത്തെ രക്ഷിക്കുകയും ചെയ്യും. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനിടയിൽ എല്ലാവരും ഒന്നിച്ചു പ്രവർത്തിച്ചു.

ഇന്ന്, അതേ ആളുകൾ തന്നെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെടുന്നു. എന്നാൽ അത് പ്രഖ്യാപിക്കേണ്ട ഒന്നല്ല, സൂര്യോദയത്തിനു സമാനമായ വസ്തുതയാണു്. എതിരാളികളുടെ എതിർപ്പും അവഗണനയും നമ്മുടെ ശക്തി വർദ്ധിപ്പിക്കും. അനുകൂല സാഹചര്യങ്ങൾ നമ്മെ സുഖാലസ്യത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Photo and News Source: Janmabhumi