നാസിക് ടിസിഎസ് ഓഫീസിൽ നടന്നുവെന്ന മതവികാരം വ്രണപ്പെടുത്തലും നിർബന്ധിത മതപരിവർത്തന ശ്രമവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് പുതിയ വിവരങ്ങൾ പുറത്തുവിട്ടു. മുഖ്യപ്രതി നിദാ ഖാന് മലേഷ്യയുമായും മലേഗാവുമായും ബന്ധമുണ്ടെന്നും കേസിന്റെ വ്യാപ്തി നാസിക് നഗരത്തിന് പുറത്തേക്കെത്തിയതുമാണ് പ്രധാന വെളിപ്പെടുത്തൽ. പ്രോസിക്യൂഷൻ കോടതിയെ അറിയിച്ച വിവരങ്ങൾ പ്രകാരം, നിദാ ഖാൻ പരാതിക്കാരിയെ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും മതപരമായ ചടങ്ങുകൾ പഠിപ്പിക്കുകയും ചെയ്തു.

ബുർഖ നൽകുകയും, ഫോണിൽ ഇസ്ലാമിക ആപ്പുകളും യൂട്യൂബ് ലിങ്കുകളും ഇൻസ്റ്റാൾ ചെയ്തു നൽകുകയും ചെയ്തു. യുവതിയുടെ പേര് ‘ഹാനിയ’ എന്ന് മാറ്റാനുള്ള പദ്ധതിയും ഉൾപ്പെടെ, മലേഗാവിലേക്കും മലേഷ്യയിലേക്കും കേസ് വ്യാപിച്ചതായി പോലീസ് സ്ഥിരീകരിച്ചു. മറ്റൊരു പ്രതി ഡാനിഷ് ഷെയ്ഖ് വിദ്യാഭ്യാസ രേഖകളും മറ്റു രേഖകളും കൈവശപ്പെടുത്തി മലേഗാവിലെ സംഘത്തിന് കൈമാറാനുള്ള പദ്ധതിയിലായിരുന്നു. കൂടാതെ, ഇമ്രാൻ എന്ന വ്യക്തി വഴി പരാതിക്കാരിയെ മലേഷ്യയിൽ ജോലിക്ക് അയക്കാനും ശ്രമിച്ചിരുന്നു.

Photo and News Source: Janmabhumi