പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പ്രവാസി സമൂഹത്തിന്റെ ഇൻഷുറൻസ് മുൻഗണനകളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. പോളിസിബസാറിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രവാസികളുടെ ടേം ഇൻഷുറൻസ് ആവശ്യകതയിൽ ഇരട്ടി വർധന രേഖപ്പെടുത്തിയിരിക്കുന്നു.

യു.എസിനുള്ള തിരിച്ചടിയെന്നോണം ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണത്തെ തുടർന്ന് മാർച്ചിൽ ഇൻഷുറൻസ് പോളിസി വിൽപ്പന 35 ശതമാനം ഉയർന്നു. യുവാക്കളുടെ പങ്കാളിത്തം കൂടിയതോടെ 25-35 പ്രായക്കാരുടെ ആവശ്യകത 54 ശതമാനമായി ഉയർന്നു. മുൻവർഷം ഇത് 44 ശതമാനം മാത്രമായിരുന്നു.

മുൻതലമുറകൾ മിച്ചം വരുന്ന തുക ഉപയോഗിച്ച് മാത്രം ഇൻഷുറൻസ് വാങ്ങിയിരുന്നപ്പോൾ, യുവതലമുറ റിസ്ക് മാനേജ്‌മെന്റിനെ നിക്ഷേപത്തിന്റെ ഭാഗമായി കാണുന്നു. ഡിജിറ്റൽ സംവിധാനങ്ങളുടെ ലാളിത്യവും കുറഞ്ഞ പ്രീമിയം നിരക്കും ഇന്ത്യൻ പോളിസികളെ പ്രവാസികൾക്ക് പ്രിയമാക്കുന്നു.

Photo and News Source: Dhanam