തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക പ്രതിഷേധം. വിവിധ ജില്ലകളിൽ ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകളും അടച്ചു. തിരുവനന്തപുരം തമ്പാനൂരിൽ പ്രതിഷേധക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം. പോലീസ് ഇടപെട്ടു വാഹനങ്ങൾ കടത്തിവിട്ടു. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം മുണ്ടക്കയത്ത് കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. അല്പസമയത്തിനകം വിട്ടയച്ചു. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഓടിയില്ല. കോട്ടയം-കുമളി റോഡിൽ പൊൻകുന്നത്തും വാഹനങ്ങൾ തടഞ്ഞു. ഏതാനും മിനിട്ടിന് ശേഷം വിട്ടയച്ചു. കെഎസ്ആർടിസിയുടെ എറണാകുളം, കോഴിക്കോട് ബസുകൾ പുറപ്പെട്ടു. ഓർഡിനറി സർവീസുകൾ കുറച്ചുമാത്രം ഓടി.

പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന്റെ മുന്നിൽ വലിയ പ്രതിഷേധം. വാഹനങ്ങൾ തടഞ്ഞെങ്കിലും പോലീസ് നിർദ്ദേശത്തിന് ശേഷം വിട്ടയച്ചു. ഇടുക്കി, കോഴിക്കോട് പേരാമ്പ്ര, കണ്ണൂർ പഴയങ്ങാടി എന്നിവിടങ്ങളിലും വാഹന തടസ്സങ്ങൾ. പോലീസ് ഇടപെട്ട് സാധാരണ സേവനം പുനരാരംഭിച്ചു.

Photo and News Source: Newsthen