കൊല്ലം ജില്ലയിലെ പ്രമുഖ ആർ.എസ്.പി നേതാവും കൊല്ലം ജില്ലാ കൗൺസിലിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ചവറ വി. വാസുപിള്ള (92) അന്തരിച്ചു. ദീർഘകാലം പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന അദ്ദേഹം ചവറ ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം, ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ, ചവറ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്, യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

ചവറ ഗവ. കോളേജ് സ്പോൺസറിംഗ് കമ്മിറ്റിയുടെ കൺവീനറായും കൊറ്റംകുളങ്ങര ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ, പോർട്ട് വർക്ക് മെൻസ് യൂണിയൻ തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച അദ്ദേഹം, സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരുന്നു.

Photo and News Source: Kairali News