ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താനായി പലരും പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും, കൃത്രിമ ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കൾ അപകടകരമാണ്. അലര്‍ജി പോലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്ന ഇവ, അകാലവാര്‍ദ്ധക്യത്തിനും കാരണമാകുന്നു. ഇതിനൊരു പ്രകൃതിദത്ത പരിഹാരമാണ് ക്യാരറ്റ് ഓയില്‍.
ക്യാരറ്റ് കഴുകി തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്‌തെടുക്കുക. വെളിച്ചെണ്ണയില്‍ ക്യാരറ്റ് ഇട്ട് തിളപ്പിക്കുക. ശുദ്ധമായ വെളിച്ചെണ്ണയാണ് ഗുണം നല്‍കുക. ഉരുക്കുവെളിച്ചെണ്ണയാണെങ്കിൽ കൂടുതൽ ഫലപ്രദം. തിളച്ചുവരുമ്പോള്‍ മഞ്ഞള്‍പ്പൊടി ചേർത്ത് 24 മണിക്കൂര്‍ അടച്ചുവയ്ക്കുക.
പിന്നീട് ഊറ്റിയെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം. ദിവസേന മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മത്തിന്റെ നിറം കൂട്ടാനും ചുളിവുകള്‍ നീക്കാനും സഹായിക്കും. പ്രകൃതിദത്തമായ ഈ പരിഹാരം ദീർഘകാല ഫലം നൽകും.
Photo and News Source: Kerala Online News










