ഇറാൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുക, യുദ്ധം അവസാനിപ്പിക്കുക, ആണവ ചർച്ചകൾ മാറ്റിവയ്ക്കുക തുടങ്ങിയ നിബന്ധനകളോടെയായിരുന്നു ഈ നിർദ്ദേശം.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഈ നിര്‍ദ്ദേശത്തിലുള്ള അതൃപ്തി റിപ്പോർട്ടുകളിലൂടെ വ്യക്തമാണ്. ട്രംപും യുഎസ് ദേശീയ സുരക്ഷാ സംഘവും ഇറാന്റെ നിർദ്ദേശങ്ങളെ സംശയത്തോടെയാണ് നോക്കുന്നത്. ആണവകരാർ ഉൾപ്പെടാത്ത കരാറിന് ഇറാനുമായി സാധ്യതയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

ഒമാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അറാച്ചി നടത്തിയ ചർച്ചകളിലാണ് ഈ പുതിയ നിർദ്ദേശം ഉയർന്നത്. ആണവപദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു ഇറാന്റെ ആവശ്യം. മധ്യസ്ഥരായ പാകിസ്ഥാൻ മുഖേന യുഎസിന് ഈ നിർദ്ദേശം കൈമാറി.

Photo and News Source: Kerala Online News