കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റ ജാഗ്രതാ നിര്‍ദേശങ്ങളോടെയാണ് രാജ്യത്തെ സംസ്ഥാനങ്ങള്‍ മുന്നോട്ട് പോകുന്നത്. കനത്ത ചൂടിനെതിരെ പോരാടുന്നതിനായി ആശുപത്രികളില്‍ സൂര്യാഘാത ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.

ആംബുലൻസ് സേവനങ്ങള്‍ സജ്ജമാക്കാനും, സമയബന്ധിതമായ മുന്നറിയിപ്പുകള്‍ നൽകാനും ജനങ്ങളെ സൂര്യാഘാതത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച ഈ നിർദേശം, വരാനിരിക്കുന്ന രണ്ട് മാസത്തേക്കുള്ള കടുത്ത ചൂടിനെ നേരിടാനുള്ള മുൻകരുതലുകളാണ്.

സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്ത് കൃത്യമായ മാർഗനിർദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. അതി ശക്തമായ ചൂടിന്റെ പ്രത്യാഘാതങ്ങളായ രോഗങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി സംസ്ഥാനങ്ങള്‍ ഉടനടി നടപടികളെടുക്കണം.

Photo and News Source: Kairali News