കുംഭമേളയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹം വിവാദമായി മാറി. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന പരാതിയിലാണ് കോടതി നടപടിയെടുത്തത്. വിവാഹസമയത്ത് 18 വയസ്സ് കഴിഞ്ഞിരുന്നു എന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പിതാവ് മധ്യപ്രദേശ് ആർ.ഡി.ഒ.യിൽ നിന്ന് അപേക്ഷ നല്കി നിലവിലുള്ള രേഖകൾ റദ്ദാക്കി.
പകരം പെൺകുട്ടിയുടെ അനുജന്റെ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വ്യാജരേഖ ചമച്ചതായി പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ബാഹ്യസമ്മർദ്ദത്തെ തുടർന്ന് വീട്ടുകാർ ഇത്തരത്തിലൊരു നടപടിയിലേർപ്പെട്ടെന്നും കോടതിയെ അറിയിച്ചു.
രാഷ്ട്രീയ നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തതിനെതിരെ സ്വകാര്യ ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി, എ.എ. റഹീം, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരായിരുന്നു ഹർജിയിൽ ഉൾപ്പെട്ടവർ. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് ഹർജി ഫയൽ ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കോടതി മധ്യപ്രദേശ് പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു.
Photo and News Source: Malayali Life










