പഞ്ചാബിലെ ബട്ടാലയിൽ പ്രഭാതസവാരിക്കിടെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി വൈകി ഭോമ ഗ്രാമത്തിലൂടെ നടക്കാനിറങ്ങിയ മൂന്ന് പേരിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നാമത്തെ വ്യക്തിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കശ്മീര് സിംഗ്, ജുഗ്രാജ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ലഭിച്ച വിവരപ്രകാരം ഭീഷണി, പണതട്ടൽ പോലുള്ള കാരണങ്ങളൊന്നുമില്ലെന്നാണ് പോലീസ് നിഗമനം.
പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് സൂചിപ്പിച്ചു. വിവിധ പോലീസ് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. അതീവ ജാഗ്രതയോടെ കേസ് നോക്കിക്കാണുന്നു.
Photo and News Source: Sathyam Online










