കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് ഹജ് ക്യാംപിന്റെ പ്രവർത്തനം നാളെ ആരംഭിക്കും. സിയാല്‍ എയ്‌റോപാർക്കിനടുത്താണ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. സിയാല്‍ അക്കാദമിയിലെ കെട്ടിടങ്ങൾക്കു പുറമെ, 1.3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ താൽക്കാലിക പന്തലുകളും ഒരുക്കിയിരിക്കുന്നു.
1200 പേർക്ക് താമസിക്കാനുള്ള സൗകര്യവും, 600 പേർക്ക് നമസ്‌കരിക്കാനുള്ള ഇടവും ക്യാംപിലുണ്ട്. വിശാലമായ അസംബ്ലി ഹാൾ, ഭക്ഷണശാല എന്നിവയും ഉണ്ട്. ഹജ് സെല്‍, ഹജ് കമ്മിറ്റി ഓഫീസ്, ആശുപത്രികൾ എന്നിവ സിയാല്‍ അക്കാദമി കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വ്യാഴാഴ്ചയാണ് ആദ്യ വിമാനം കൊച്ചിയിൽ നിന്നും പുറപ്പെടുന്നത്. 450 പേരുള്ള ആദ്യ സംഘം നാളെ ക്യാംപിലെത്തും. രാജ്യാന്തര ടെർമിനലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് ക്യാംപിലേക്ക് എത്തുക. ഫ്‌ലൈനാസ് എയർവേയ്സ് ആണ് കൊച്ചിയിൽ നിന്നുള്ള ഹജ് സർവീസ് നടത്തുന്നത്. മെയ് 8 വരെ 8341 തീർഥാടകർ യാത്ര ചെയ്യും.
Photo and News Source: Samakalika Malayalam










