ബെംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനു മുന്നോടിയായി 240-ലധികം സിസിടിവി കാമറകൾ പ്രവർത്തനരഹിതമായ സംഭവം പൊലീസ് അന്വേഷിക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഏർപ്പാടാക്കിയ ഐവിഎസ് ഡിജിറ്റൽ സൊലൂഷൻസ് കമ്പനിയുടെ സബ്കോൺട്രാക്ടർമാരായ മഞ്ജുനാഥും അബ്ദുൽ കലാമും ഇതിന്റെ പിന്നിലുണ്ടെന്ന് പോലീസ് കണ്ടെത്തി. അനുമതിയില്ലാതെ സിസിടിവി കൺട്രോൾ റൂമിൽ പ്രവേശിച്ച് ഉപകരണങ്ങൾ നശിപ്പിച്ചതായി ആരോപണം. മത്സരത്തിനു തൊട്ടുമുമ്പ് നടത്തിയ പരിശോധനയിൽ കാമറകൾ തകരാർ നിലയിലായതായി കണ്ടെത്തി.
പ്രവേശന കവാടം മുതൽ കോർപ്പറേറ്റ് സ്റ്റാൻഡ് വരെ എല്ലാ മേഖലകളിലെയും കാമറകൾ തകരാർ ആയിരുന്നു. കരാർ കമ്പനിയോടുള്ള വൈരാഗ്യമാണ് ഇത്തരമൊരു അട്ടിമറിയ്ക്കു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. രണ്ട് പേരെ പിടികൂടിയതിനെ തുടർന്ന് കബ്ബൺ പാർക്ക് പോലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു.
Photo and News Source: Janmabhumi










