കോട്ടയത്ത് നിധിന് രാജിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 52 ദളിത്-ആദിവാസി സംഘടനകൾ ഹർത്താലിന് ആഹ്വാനം നൽകി. വൈകിട്ട് 6 മണി വരെയാണ് ഹർത്താലിന്റെ സമയം. ആദ്യഘട്ടത്തിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലുണ്ടായിരുന്നു.

ജില്ലാ പോലീസ് മേധാവി ഷാഹുല് ഹമീദ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുമെന്നും, സംഘർഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാനും നിരദ്ദേശം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും, സംഘർഷ സാഹചര്യം ഉണ്ടായാൽ അടയ്ക്കാനും നിരദ്ദേശം നൽകി.

ഹോട്ടലുകളും പ്രവർത്തിക്കുമെന്നും, സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടശേരി അറിയിച്ചു. ആശുപത്രി, പത്രം, പാല്, ആംബുലൻസ്, മാധ്യമങ്ങൾ എന്നിവയ്ക്ക് പ്രവർത്തനം തുടരാനുള്ള അനുമതി ലഭിച്ചു.

Photo and News Source: Sathyam Online