സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇന്ന് ഉന്നത തല യോഗം ചേരുന്നുണ്ട്. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂടുതലാക്കാനുള്ള തീരുമാനങ്ങൾ വരാം.
യോഗത്തിൽ ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർ പങ്കെടുക്കും. ഇന്നലെ ബോർഡ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലെ ലോഡ് ഷെഡ്ഡിങ് സമയം കൂടുതൽ നീട്ടാനുള്ള സാധ്യതയുണ്ട്.
പീക്ക് ലോഡ് മാനേജ്മെന്റ് രീതിയിലാണ് വൈദ്യുതി നിയന്ത്രണം. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി, ബില്ല് കൂടുമോയെന്ന് ഉറപ്പ് പറയാനാവില്ലെന്ന് വ്യക്തമാക്കി. ആറുമണി മുതൽ പീക്ക് അവർ സമയമാണെന്നും, 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി മുടക്കം ഉണ്ടാകാം.
പ്രദേശങ്ങളിലെ ട്രാൻസ്ഫോർമറുകളുടെ അമിത ലോഡ് നിയന്ത്രിക്കാനാണ് ഈ ക്രമീകരണം. അല്ലെങ്കിൽ വിതരണ ശൃംഖല തകരാറിലാകുമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്.
Photo and News Source: Kerala Online News









