ഹരിപ്പാട്: കടം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്താൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ഹരിപ്പാട് പോലീസ് അറസ്റ്റിലായി. മുതുകുളം ചെമ്പകപ്പള്ളിയിൽ വീട്ടിൽ താമസിക്കുന്ന ബിനു കോശി (50) ആണ് പ്രതി. പള്ളിപ്പാട് സ്വദേശി സജി (46) ആണ് ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റത്.
ഗതിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബിനുവിന്റെ ഭാര്യ സജിയുടെ സഹോദരിയിൽ നിന്ന് ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ബിനുവും സജിയും തർക്കത്തിലായിരുന്നു.
സംഭവദിവസം ബിനുവിന്റെ വീടിന് മുന്നിലെത്തിയ സജി പണം ആവശ്യപ്പെട്ടു. തുടർന്ന് ബിനു ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സജി മടങ്ങാൻ ശ്രമിച്ചപ്പോൾ, വീട്ടിനുള്ളിൽ നിന്ന് കത്തിയുമായി ഓടിയെത്തിയ ബിനു സജിയെ പിന്തുടർന്ന് കഴുത്തിൽ വെട്ടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ സജിയെ ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Photo and News Source: Sathyam Online








