അബുദാബിയിലെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ടൗൺഹാൾ യോഗം സംഘടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളും ഉപസമിതികളുടെ രൂപരേഖകളും പ്രഖ്യാപിച്ചു. സെന്ററിന്റെ പ്രസിഡന്റ് റൗഫ് അഹ്‌സനി അധ്യക്ഷനായി. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി സ്വാഗതം നടത്തി. മുതിർന്ന നേതാവ് യു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. വിവിധ ഉപസമിതികളുടെ ഇൻചാർജുമാർ ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.

ഇന്ത്യൻ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് അവതരിപ്പിച്ചത്. സെന്ററിന്റെ വെബ്‌സൈറ്റ് റൗഫ് അഹ്‌സനി ലോഞ്ച് ചെയ്തു. ഓഫീഷ്യൽ വാട്‌സ്ആപ് ചാനൽ അഡ്വ. മുഹമ്മദ് കുഞ്ഞി ആരംഭിച്ചു. സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജനസേവന മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ അബ്ദുല് ബാസിത് കായക്കണ്ടി നന്ദി പറഞ്ഞു.

Photo and News Source: Siraj Live