തൊടുപുഴയിലെ പച്ചടി സ്വദേശി മേരിക്കുട്ടി (70) ഉം അവരുടെ മകൻ റെജി (48) ഉം ഒരുമാസമായി കാണാതായിരുന്നു. ഇവരുടെ വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പോലീസ് ഇവരുടെ മൃതദേഹങ്ങളാണെന്ന് സംശയിക്കുന്നു. എട്ടുവർഷം മുമ്പ് മേരിക്കുട്ടിയുടെ ഭർത്താവിനെയും കാണാതായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. പോലീസ് അന്വേഷിക്കുന്നെങ്കിലും ഇതുവരെ യാതൊരു തുമ്പും കണ്ടെത്താനായില്ല. മിസ്സിങ് കേസിന്റെ പശ്ചാത്തലത്തിൽ സംഭവം കൂടുതൽ ദുരൂഹമായി.

വീട്ടിൽ മേരിക്കുട്ടിയും രണ്ട് ആണ്മക്കളുമായിരുന്നു താമസം. മൂത്ത മകൻ റെജിയും അമ്മയും കാണാതായതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇളയ മകൻ സജി പോലീസിനെ കാണുകയും വീടിന്റെ മേൽഭാഗത്തുകൂടെ ഓടി രക്ഷപ്പെടുകയും ചെയ്തു. റെജിയുടെ സഹോദരിക്ക് ലഭിച്ച രഹസ്യ വാട്‌സ് ആപ്പ് സന്ദേശമാണ് സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തിയത്. ശബ്ദസന്ദേശത്തിൽ അമ്മയേയും റെജിയേയും കാണാനില്ലെന്ന് സഹോദരി പരാതി നൽകി. തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

Photo and News Source: Samakalika Malayalam