കണ്ണൂരിലെ നഗരമദ്ധ്യത്തിലെ വിനായക ഹൗസിങ് കോളനിയിലാണ് അപ്പാർട്ടുമെന്റിന്റെ കോണിപ്പടിയിലെ പ്ലാറ്റ്ഫോമിൽ മൂർഖൻ പതുങ്ങി കിടക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വീട്ടുകാരായ സ്ത്രീയും കുട്ടികളുമാണ് ആദ്യം മൂർഖനെ കണ്ടത്. കോണിപ്പടിയിലെ പ്ലാറ്റ്ഫോമിൽ ചുരുണ്ടുകിടന്ന മൂർഖനെ കണ്ട് അവർ ഭയന്നോടി. തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനായ രഞ്ജിത്ത് നാരായണൻ സ്ഥലത്തെത്തി. സാഹസികമായി മൂർഖനെ പിടികൂടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂരിൽ നിന്ന് നിരവധി മൂർഖൻ പിടികൂടിയിട്ടുണ്ട്. ഒരു ദിവസം ഇരുപതിലേറെ ഫോൺ വിളികളാണ് മാർക്ക് പ്രവർത്തകരെ തേടിയെത്തുന്നത്. നഗരത്തിൽ മൂർഖന്റെ സാന്നിധ്യം വർദ്ധിക്കുന്നതായി കാണുന്നു.
Photo and News Source: Samakalika Malayalam










