ജയസൂര്യ നായകനായ ‘ഓപ്പറേഷൻ ത്രാൾ’ എന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. രതീഷ് വേഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ചിരിക്കുന്നു. കശ്മീരിലെ കോൺവോയ് ആക്രമണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം, ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനെ പ്രമേയമാക്കുന്നു.
മലയാള സിനിമയെ പാൻ-ഇന്ത്യൻ തലത്തിലേക്ക് ഉയർത്താനുള്ള ശക്തമായ ശ്രമമാണ് ഈ വമ്പൻ ബജറ്റ് പ്രോജക്റ്റ്. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുന്ന ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്നു. നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ഉൾക്കൊള്ളുന്നു.
‘ഓപ്പറേഷൻ ത്രാൾ’ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ആവേശകരവുമായ പ്രോജക്റ്റാണെന്ന് ജയസൂര്യ പ്രസ്താവിച്ചു. ദേശീയ സുരക്ഷയെ കേന്ദ്രീകരിച്ചുള്ള ഈ കഥയിൽ ഹൈ-ഒക്ടേൻ ആക്ഷൻ ഘടകങ്ങളും ഉൾച്ചേർത്തിരിക്കുന്നു. വലിയ സ്കെയിലിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ഇതിന്റെ വലിപ്പവും ശക്തമായ സന്ദേശവും അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Kerala Online News










