കൊച്ചിയിൽ നടന്ന ചടങ്ങിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയില്‍ തങ്ങളുടെ പുതിയ സിഎൽഎ ബിഇവി ഇലക്ട്രിക് സെഡാന്‍ അവതരിപ്പിച്ചു. കമ്പനിയുടെ മോഡുലാർ ആർക്കിടെക്ചറില്‍ നിർമ്മിച്ച ഈ മോഡല്‍, ഇന്ത്യയിലെ ഇവി വാഹനങ്ങളിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ലോഞ്ചിന് മുമ്പുതന്നെ 400-ലധികം ബുക്കിംഗുകള്‍ ലഭിച്ചത് വാഹന പ്രേമികളുടെ പ്രതികരണമായി കമ്പനി വിലയിരുത്തുന്നു.

സിഎൽഎ ബിഇവി മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാണ്: സിഎൽഎ 250+ ലോഞ്ച് എഡിഷൻ, സിഎൽഎ 250+ ലോംഗ് റേഞ്ച് എഎംജി ലൈന്‍, സിഎൽഎ 200 സ്റ്റാൻഡേർഡ് റേഞ്ച് പ്രോഗ്രസീവ് ലൈന്‍. ഇന്ത്യയില്‍ ആദ്യമായി ഹൈ വോൾട്ടേജ് ബാറ്ററി റിപ്പോര്‍ട്ട് അവതരിപ്പിച്ച ഈ മോഡല്‍ ഉപഭോക്തൃ വിശ്വാസം ഉറപ്പാക്കുന്നു. 800 വോൾട്ട് ആർക്കിടെക്ചറുള്ള സിഎൽഎ ബിഇവി, 240 കെഡബ്ല്യൂ ഡിസി ഫാസ്റ്റ് ചാർജറിലൂടെ 20 മിനിറ്റിനുള്ളില്‍ 400 കിലോമീറ്റര്‍ വരെ റേഞ്ച് നൽകുന്നു.

സിഎൽഎ 200 മോഡലിന് 320 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുന്നു. സിഎൽഎ 250+ ലോംഗ് റേഞ്ച് പതിപ്പിന് 792 കിലോമീറ്റര്‍ വരെ റേഞ്ച് ഉണ്ട്. 0 മുതൽ 100 കിലോമീറ്റര്‍ വരെ 6.7 സെക്കന്റിനുള്ളില്‍ വേഗം കൈവരിക്കാനാകും. മെഴ്‌സിഡസ് ബെൻസിന്റെ ആദ്യ മോഡലായ സിഎൽഎ ബിഇവി, എംബി.ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. നാലാം തലമുറ എംബിയുഎക്സ് സംവിധാനവും, ചാറ്റ് ജിപിറ്റി 4, ഗൂഗിൾ മാപ്പ്, എൻവിഡിഐഎ ചിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

Photo and News Source: Kerala Online News