തൊടുപുഴയിലെ മാങ്കുളം ഗ്രാമപഞ്ചായത്ത് അംഗമായ ധന്യ ഗണേഷിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ, ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് അവരെ കണ്ടെത്തിയത്. ഏപ്രിൽ 22-നാണ് ഇവർ കാണാതായത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയോടെ വീട് വിട്ട ഇവർ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നുവെങ്കിലും പിന്നീട് കാണാതായി. ഭർത്താവ് അനീഷ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഡ്രോൺ, ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു.

പ്രദേശവാസികൾ ദുരൂഹത ആരോപിക്കുന്നു. മുൻപ് കൊല്ലപ്പെട്ട ലക്ഷ്മണന്റെ വീടിന്റെ പുറകിലെ ശുചിമുറിയിൽ നിന്നാണ് ധന്യയെ കണ്ടെത്തിയത്. ഫോൺ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

Photo and News Source: Janam TV