ധാക്ക: ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു. 10 വയസ്സുകാരനടക്കമുള്ളവരായിരുന്നു മരണപ്പെട്ടവർ. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന കര്‍ഷകരും തൊഴിലാളികളുമായിരുന്നു ഭൂരിഭാഗം പേരും.
തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊടുങ്കാറ്റും കനത്തമഴയും ഉണ്ടായി. ശക്തമായ ഇടിമിന്നലിനെ തുടർന്നാണ് ഈ ദുരന്തം സംഭവിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. അവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്.
പത്ത് വയസുകാരന് വീടിന് പുറത്തു നിന്നപ്പോഴാണ് മിന്നലേറ്റത്. മൂന്ന് പേരൊടൊപ്പം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരു പശുവും ഇടിമിന്നലേറ്റ് മരിച്ചു. മരിച്ചവരിൽ ഒരാൾ തേയില നുള്ളിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് ദിവസം മാത്രമേ ആയിരുന്നുള്ളൂ.
2016-ൽ ബംഗ്ലാദേശിൽ ഇടിമിന്നലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. എല്ലാ വർഷവും നൂറുകണക്കിനാളുകൾ മരിക്കുന്നു. കഴിഞ്ഞ മേയ് മാസത്തിൽ 200-ൽ അധികം പേർ മരിച്ചു. ഒരു ദിവസം തന്നെ 82 പേർ മരിച്ച സംഭവവും ഉണ്ടായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലാവസ്ഥയാണ് മിന്നൽ മരണങ്ങൾക്ക് പ്രധാന കാരണം.
Photo and News Source: Media Mangalam










