തലശ്ശേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതി സന്തോഷ്കുമാറിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2019 മെയ് 31-ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. 2014 മാർച്ച് 23-നായിരുന്നു വിവാഹം. കുടുംബ വഴക്കിനെ തുടർന്ന് പ്രതി സന്തോഷ്കുമാറും അമ്മയും വീട് മാറി. മധ്യസ്ഥ പ്രകാരമുള്ള പണം നൽകാത്തതിനാൽ രേഷ്മ സന്തോഷിന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
സംഭവദിവസം വീട്ടിൽ വന്ന പ്രതി രേഷ്മയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് കത്തി കൊണ്ടു വെട്ടി. രാത്രി പത്തോടെ കണ്ണൂർ എ. കെ. ജി ആശുപത്രിയിൽ രേഷ്മ മരിച്ചു. പോലീസ് അന്വേഷണത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു.
Photo and News Source: Kerala Online News










