എറണാകുളത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണു കിടന്നിരുന്നു. ഇതെടുക്കാനെത്തിയപ്പോൾ പാമ്പ് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

കാസർകോട് എളേരിത്തട്ടിൽ നാലര വയസുകാരനായ കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റതാണ്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടി ഐസിയുവിൽ ചികിത്സയിലാണ്. വീട്ടുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് എത്തിച്ചു.

സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. തിങ്കളാഴ്ച മാത്രം ഏഴ് പേർക്ക് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.

Photo and News Source: Kerala Online News