പാലക്കാട് പ്രവാസി സെന്റർ ‘ജ്വാല-2026’ വനിതാ വർഷാചരണത്തിന്റെ ഭാഗമായി മുദ്രാവാക്യ മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനും മുന്നേറ്റത്തിനുമുള്ള പ്രതിജ്ഞയാണ് ഈ പരിപാടി.
സ്ത്രീ ശക്തിയെയും അവരുടെ പോരാട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്ന മുദ്രാവാക്യങ്ങളെ തിരഞ്ഞെടുക്കുകയാണ് ലക്ഷ്യം. ‘സ്ത്രീ മുന്നേറ്റവും ശാക്തീകരണവും’ എന്ന വിഷയത്തിലാണ് മത്സരം. പ്രവാസികൾ, അവരുടെ കുടുംബാംഗങ്ങൾ, പ്രദേശവാസികൾ എന്നിവരെല്ലാം പങ്കെടുക്കാവുന്നതാണ്.
മത്സരത്തിലേക്ക് ഏതാനും നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. മുദ്രാവാക്യങ്ങൾ ലളിതവും, മൗലികവും, ആശയബോധമുള്ളതുമായിരിക്കണം. ഒരാൾക്ക് മൂന്ന് എൻട്രികളിൽ കൂടുതൽ അയക്കാൻ പാടില്ല. ജൂൺ 30 വരെയാണ് നിശ്ചയിച്ചിട്ടുള്ള അവസാന തീയതി.
പ്രത്യേക ജൂറി തിരഞ്ഞെടുക്കുന്ന മികച്ച മുദ്രാവാക്യത്തിന് സമ്മാനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട മുദ്രാവാക്യം ‘ജ്വാല 2026’ കാമ്പയിന്റെ ഭാഗമായി ഉപയോഗിക്കും. പങ്കെടുക്കാൻ ppcjwala@gmail.com എന്ന ഇമെയിലിലാണ് എൻട്രികൾ അയക്കേണ്ടത്.
Photo and News Source: Kairali News








