ബന്ദിപ്പൂർ, നാഗർഹോളെ സഫാരി കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളിൽ സെൽഫി എടുക്കുന്നതിന് കർണാടക വനംവകുപ്പ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. വന്യജീവികളുടെയും സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടി. പലപ്പോഴും സെൽഫി എടുക്കുന്നതിനായി വാഹനങ്ങൾ ഒത്തുകൂടുന്നത് ബഹളം വർദ്ധിപ്പിക്കുകയും വന്യജീവികളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. സഫാരി വാഹനങ്ങളിൽ ഡ്രൈവർമാർ ഉൾപ്പെടെ എല്ലാവർക്കും ഫോൺ ഫ്ലൈറ്റ് മോഡിലാക്കേണ്ടതാണ്. വാഹനങ്ങൾ പുറപ്പെടുന്നതിനുമുൻപ് ഫോണുകൾ ഫ്ലൈറ്റ് മോഡിലാക്കേണ്ടതുണ്ട്. മൃഗങ്ങളുടെ സ്ഥിരസങ്കേതങ്ങൾ വെളിപ്പെടുത്തുന്നത് തടയുന്നതിനും സഫാരിസ്ഥലങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനുമാണ് ഈ നിയന്ത്രണം.

ഡ്രൈവർമാർക്ക് വാക്കിടോക്കികളും സംവിധാനവും ഏർപ്പെടുത്തും. സംരക്ഷിത വനപ്രദേശങ്ങളിലും കടുവസംരക്ഷണ കേന്ദ്രങ്ങളിലും മൊബൈൽ ടവറുകളുടെ നിർമ്മാണം ഭീഷണിയാണ്. കടുവ സംരക്ഷണ മേഖലകളെ നിശ്ശബ്ദ മേഖലകളായി വിജ്ഞാപനം ചെയ്യണമെന്ന സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണ് ഈ നിരോധനം ഏർപ്പെടുത്തിയത്.

Photo and News Source: Mathrubhumi