മൂന്നാറിലെ കുളിരേറ്റ് പുൽമേടുകളിൽ രാപാർക്കാൻ സഞ്ചാരികളെ ആകർഷിക്കുന്ന പുതിയ സംരംഭം വനം-വന്യജീവി വകുപ്പ് ആരംഭിച്ചിരിക്കുന്നു. വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്തിൽ 50 ഹെക്ടർ സ്ഥലത്ത് പരിസ്ഥിതി പുനഃസ്ഥാപനത്തിലൂടെ പുൽമേടുകൾ സൃഷ്ടിച്ചിരിക്കുന്നു. ട്രീടോപ്പ് ലോഗ് ഹൗസ്, എ ഫ്രെയിം ലോഗ് ഹൗസ്, ജംഗിൾ ടെന്റ് എന്നിവയിലൂടെ പ്രകൃതിയുമായി ഇണങ്ങി താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ബഫർ സോണിലെ ട്രെക്കിംഗ് പാതകളിലൂടെ സഞ്ചരിക്കുമ്പോൾ, പക്ഷിനിരീക്ഷണത്തിനും കഫെറ്റീരിയ ആസ്വാദനത്തിനുമുള്ള അവസരവും ലഭിക്കുന്നു.
യൂക്കാലി, വാറ്റിൽ മരങ്ങളിൽ നിർമിച്ച ലോഗ് ഹൗസുകളിൽ ബാൽക്കണിയും സിറ്റൗട്ടും ഉണ്ട്. ബയോ ടോയ്ലെറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം മൂന്നുപേർക്ക് താമസിക്കാവുന്ന രണ്ട് റൂമുകളോടെയാണ് ലോഗ് ഹൗസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അറ്റാച്ച്ഡ് ടോയ്ലറ്റും ഉണ്ട്. ട്രെക്കിംഗിനൊപ്പം പക്ഷിനിരീക്ഷണവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. പഴത്തോട്ടം പുനഃസ്ഥാപന ക്യാമ്പ് ഷെഡ്ഡിലും കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നു.
Photo and News Source: Mathrubhumi









