കോഴിക്കോട് പൂനൂരിൽ 22 കാരനായ മുഹമ്മദ് അന്‍സാറിന് കിടക്കയില്‍ പാമ്പിനെ കണ്ടപ്പോൾ പാമ്പുകടിയേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂരില്‍ തൂളിക്കുഴി സ്വദേശി സരിതയ്ക്കും വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചു.
പാമ്പുകടിയേറ്റാല്‍ 108 ആംബുലന്‍സുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് പ്രാഥമിക ശുശ്രൂഷയും ആന്റിവെനം ലഭ്യമാകുന്ന സ്ഥലങ്ങളുടെ വിവരവും ഉണ്ട്. ഇന്നലെ സംസ്ഥാനത്ത് 23 പാമ്പുകടിയേറ്റ കേസുകള്‍ 8 ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിൽ 9 കേസുകളില്‍ പാമ്പുകടിയാണെന്ന് സംശയിച്ച് 108 ആംബുലന്‍സിന്റെ സഹായം തേടിയിരുന്നു.
Photo and News Source: Samakalika Malayalam










