ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക് തിരിച്ചു. ഒമാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനും സമാധാന ശ്രമങ്ങളെ ഏകോപിപ്പിക്കാനുമായി പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. അമേരിക്കൻ പ്രതിനിധികളുടെ പാകിസ്ഥാന്‍ സന്ദര്‍ശനം റദ്ദാക്കിയതോടെ ഇറാന്‍-യുഎസ് നയതന്ത്ര നീക്കങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി.

ഹോര്‍മുസ് കടലിടുക്കിലെ നിയമപരമായ ചട്ടക്കൂട്, യുദ്ധനഷ്ടപരിഹാരം, അമേരിക്കയുടെ സമുദ്ര നിയന്ത്രണങ്ങള്‍ നീക്കം എന്നിവ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന പ്രധാന വിഷയങ്ങളായിരുന്നു. ഇറാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, ട്രംപ് ഭരണകൂടം കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നേടാനുമാണ് അരാഗ്ചിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

Photo and News Source: Kerala Online News