പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ ലഷ്കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡറും ഹഫീസ് സയീദിന്റെ വിശ്വസ്തനുമായ ഷെയ്ഖ് യൂസഫ് അഫ്രീദി അജ്ഞാത തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. തുടർച്ചയായി വെടിയുതിർക്കപ്പെട്ട ശേഷം, പ്രദേശവാസികൾ എത്തുമ്പോഴേക്കും തോക്കുധാരികൾ രക്ഷപ്പെട്ടു. ഹഫീസ് സയീദിന്റെ അടുത്ത അനുയായിയായിരുന്ന അഫ്രീദി, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കഴിഞ്ഞ ദിവസം ലാഹോറിൽ നടന്ന അക്രമണത്തിൽ ഭീകരൻ അമീർ ഹംസ അതീവ ഗുരുതരാവസ്ഥയിലാണ്.
ഇതിനിടയിൽ വീണ്ടും ലഷ്കർ നേതാവ് വധിക്കപ്പെട്ടത്, ഭീകര സംഘടനയുടെ മുൻനിരക്കാരായ താഹിർ ഫസൽ ചൗധരി, മൗലാന സുബൈർ സിദ്ദിഖി എന്നിവരുടെ കൊലപാതകത്തിന് സമാനമാണ്. 2023 ഫെബ്രുവരിയിൽ ലഷ്കർ നേതാവ് മൗലാന കാശിഫ് അലിയും ഇതേ രീതിയിൽ വധിക്കപ്പെട്ടിരുന്നു.
Photo and News Source: Janam TV










