ഒൻപത് വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളായിരുന്നു വിഷ്ണുനാഥും അൽമയും. സോഷ്യല്‍ മീഡിയയിൽ പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള അൽമ, തന്റെ ജീവിതം പങ്കുവെച്ചിരുന്നത്. പൂച്ചകളെയും നായ്ക്കളെയും വളരെ ഇഷ്ടപ്പെടുകയും അവരോടൊപ്പമുള്ള നിമിഷങ്ങൾ കുറിപ്പുകളായി പങ്കുവെക്കുകയും ചെയ്തിരുന്നു. സമൂഹത്തിൽ നിന്ന് അധികം അടുപ്പം പുലർത്താതിരുന്ന അൽമയ്ക്ക് വിഷ്ണു തന്നെയായിരുന്നു എല്ലാ പിന്തുണയും.
കുട്ടികളില്ലാത്തതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിഷ്ണു പോലീസിനോട് മൊഴി നൽകിയെങ്കിലും, അത് പൂർണ്ണമായും വിശ്വസിക്കാൻ പോലീസ് മടിക്കുന്നുണ്ട്. ബന്ധുക്കളും അയൽക്കാരും അവരെ സന്തുഷ്ട ദമ്പതികളായാണ് കണ്ടിരുന്നത്. എന്നാൽ അവരുടെ വീടിനുള്ളിൽ നടന്നത് മറ്റൊരാളും അറിയാത്ത ക്രൂരതയായിരുന്നു. വിഷ്ണു തന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു.
Photo and News Source: Malayali Life










