‘ജനനായകൻ’ ചിത്രത്തിന്റെ കളക്ഷൻ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് നിർമാതാക്കൾ. കളക്ഷൻ നഷ്ടമാകുകയാണെങ്കിൽ വിജയ് ഒരു പുതിയ ചിത്രത്തിൽ അഭിനയിച്ച് നിർമാതാക്കളെ സഹായിക്കാൻ തയ്യാറാണെന്ന് വിവരം. മേയ് പകുതിയോടെ ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ സെൻസർ ബോർഡ് കുരുക്കിലകപ്പെട്ട ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിനുശേഷം മാത്രമേ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കൂ. വിജയ് തന്റെ പാർട്ടിയായ ടി. വി. കെയിൽ സജീവമായതിനാലാണ് ഈ കാലതാമസം.
ചിത്രത്തിന്റെ കളക്‌ഷൻ ഫലം കണ്ടശേഷം തീരുമാനമെടുക്കുമെന്ന് അറിയുന്നു. പുതിയ സിനിമയ്ക്കുള്ള കഥയെക്കുറിച്ച് ആലോചിക്കാൻ വിജയ് നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്.
Photo and News Source: Mathrubhumi







